Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സെപ്തംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു,പ്രീമിയം പെട്രോൾ വില കൂടും

August 31, 2022

August 31, 2022

ദോഹ : ഖത്തറിൽ സെപ്തംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില ഖത്തർ എനർജി പുറത്തുവിട്ടു.ഇതനുസരിച്ച്  പ്രീമിയം പെട്രോൾ ലിറ്ററിന് സെപ്തംബറിൽ 5 ദിർഹം കൂടി, ലിറ്ററിന് 1.95 റിയാലായിരിക്കും പുതുക്കിയ നിരക്ക്.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഓഗസ്റ്റിലെ പോലെ തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന്  2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും സെപ്തംബറിലും ഈടാക്കുക.

ജൂലൈ, ജൂൺ മാസങ്ങളിൽ,പ്രീമിയം പെട്രോളിന്റെ നിരക്ക് ഓരോ മാസവും 5 ദിർഹം വീതം കുറച്ചിരുന്നു, അതേസമയം 2021 നവംബർ മുതൽ സൂപ്പർ  ഗ്രേഡ്  പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News