Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'ഇതെന്നെ ലജ്ജിപ്പിക്കുന്നു' സഭകൾക്ക് കീഴിൽ രണ്ട് ലക്ഷത്തിലധികം കുട്ടികൾ പീഡനത്തിരയായ സംഭവത്തിൽ കുറ്റം ഏറ്റെടുത്ത് ഫ്രാൻസിസ് മാർപാപ്പ

October 06, 2021

October 06, 2021

ഫ്രാൻസിലെ കത്തോലിക്ക സഭയുടെ പീഡനവാർത്തയോട് പ്രതികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. പള്ളികളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതി, എഴുപത് കൊല്ലത്തിനിടെ 2,16,000 കുട്ടികൾ ലൈംഗികപീഡനത്തിന് ഇരയായതായാണ് കണ്ടെത്തിയത്. പൗരോഹിത്യം അടക്കമുള്ള ചുമതലകളുമായി 1.15 ലക്ഷം പേരാണ് ഇക്കാലയളവിൽ ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. ഇവരിൽ 3200 പേർ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. 

"നിർഭാഗ്യവശാൽ ഇത് വലിയൊരു സംഖ്യയാണ്. ഇരകളോട്, അവർ അനുഭവിക്കേണ്ടി വന്ന ആഘാതത്തിൽ എന്റെ ദുഖവും വേദനയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- മാർപ്പാപ്പ അറിയിച്ചു. ഇത്തരക്കാരെ സഭയുടെ നിയമപരിധിയാൽ നിലക്ക് നിർത്താൻ കഴിയാത്തത് താൻ അടക്കമുള്ളവരുടെ വീഴ്ച ആണെന്നും, ലജ്ജ തോന്നുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ വേഗം സ്വീകരിക്കണമെന്ന് ബിഷപ്പുമാരോട് മാർപ്പാപ്പ ആവശ്യപ്പെടുകയും ചെയ്തു. ദൃക്‌സാക്ഷികളിൽ നിന്നും, പോലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നടത്തിയ ഈ പഠനം അനുസരിച്ച് 1950-70 കാലയളവിലാണ് കൂടുതൽ പീഡനങ്ങൾ അരങ്ങേറിയത്.


Latest Related News