Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വിദേശ ജോലിക്ക് പൊലീസ് ക്ലിയറൻസ്,പ്രവാസികളുടെ ആശങ്കയകറ്റണമെന്ന് - കള്‍ച്ചറല്‍ ഫോറം

May 13, 2022

May 13, 2022

ദോഹ : സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന  ഉത്തരവ് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതും ആശങ്കാ ജനകവുമാണ്‌. ഹൈക്കോടതി വിധി നടപ്പാക്കുമ്പോൾ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തക്ക സമയത്ത് ലഭ്യമാക്കാനും വ്യവസ്ഥകൾ ലളിതമാവാനുള്ള നടപടികൾ ഉണ്ടാവണമെന്ന്‌  കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പൊലീസ് പിൻവാങ്ങിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ചില തസ്തികകളിലേക്ക് നിയമനം ലഭിക്കണമെങ്കിൽ സ്വാഭവ സർട്ടിഫിക്കറ്റ് വേണമെന്നു നിബന്ധന  വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്ന ഇത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാകുന്നത് മൂലം അപേക്ഷകൾ വർധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന്‌ കാല താമസം നേരിടുകയും ജോലി നഷ്ടമാകാനും സാധ്യതയുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിവര്‍ സംസാരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News