Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ നൽകുന്ന ഫൈസര്‍ വാക്‌സിന്‍ കൗമാരക്കാരിലും 100 ശതമാനം ഫലപ്രദമെന്ന് കമ്പനി

March 31, 2021

March 31, 2021

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ നിലവില്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നകൊവിഡ് പ്രതിരോധ വാക്‌സിനായ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍ കൗമാരക്കാരിലും 100 ശതമാനം ഫലപ്രദമാണെന്ന് കമ്പനി. 12 മുതല്‍ 15 വരെ പ്രായമുള്ള പ്രായമുള്ളവരിലാണ് വാക്‌സിന്‍ ഫലപ്രദമെന്ന് ഇപ്പോള്‍ കണ്ടെത്തിയതെന്ന് ഫൈസര്‍-ബയോണ്‍ടെക് കമ്പനി വ്യക്തമാക്കി . നിലവില്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഖത്തറില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത്. 

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങളില്‍ നിന്നാണ് 12 വയസിനു മുകളിലുള്ള കൗമാരക്കാര്‍ക്കും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന നിഗമനത്തിലെത്തിയത്. അമേരിക്കയിലെ 2260 കുട്ടികളിലാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തിയതെന്നും ഇവരില്‍ ശക്തമായ ആന്റിബോഡി പ്രതികരണമാണ് ഉണ്ടായതെന്നും ഫൈസര്‍-ബയോണ്‍ടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

ക്ലിനിക്കല്‍ ട്രയലുകളുടെ ഫലം സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കയുടെ ഫാര്‍മസി റെഗുലേറ്ററായ എഫ്.ഡി.എയ്ക്ക് ഉടന്‍ സമര്‍പ്പിക്കും. 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളിലെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിക്കാനാണ് ഇത്. കൂടാതെ മറ്റ് ലോകരാജ്യങ്ങളിലെ റെഗുലേറ്ററി അതോറിറ്റികള്‍ക്കും ഫലം ഉടന്‍ സമര്‍പ്പക്കും. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസര്‍ ചീഫ് എക്‌സിക്യുട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. 

കൗമാരക്കാര്‍ക്ക് ഉയര്‍ന്ന സംരക്ഷണം നല്‍കുന്ന ഫലങ്ങളാണ് പുറത്ത് വന്നതെന്ന് ബയോണ്‍ടെകിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഉഗുര്‍ സാഹിന്‍ പറഞ്ഞു. 

എം.ആര്‍.എന്‍.എ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് ഖത്തര്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. 95 ശതമാനത്തോളം ഫലപ്രദമാണ് വാക്‌സിന്‍ എന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News