Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ ക്വാറന്റൈനിലിരിക്കെ മലയാളി യുവാവ് മരിച്ചു

December 27, 2020

December 27, 2020

ദോഹ: നാട്ടില്‍ നിന്ന് ഖത്തറിൽ തിരിച്ചെത്തി ക്വാറന്റൈനിലിരിക്കെ നെഞ്ചുവേദനയെത്തുടര്‍ന്ന് പ്രവാസി യുവാവ് മരിച്ചു.

കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂര്‍, കരിയാടിനടുത്തുള്ള ഒലിപ്പില്‍ ജുമുഅത്ത് പള്ളിക്ക് സമീപം ആശാരിന്റെവിട ഹാരിസ് (41) ആണ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഡിസംബര്‍ 14-നാണ് നാട്ടില്‍ നിന്നെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് പരേതനായ ഉസ്മാന്‍. മാതാവ്: ഹലീമ ഭാര്യ: റഫ്‌സീന
മക്കള്‍: സെന്‍ഹ ഫാത്തിമ, ആയിഷത്തുല്‍ ഹിന, ഹിദ മെഹഖ്, സഹോദരങ്ങള്‍: ബഷീര്‍ (ആന്ധ്ര) റസിയ, നസീറ, നജ്മ.

നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് നാട്ടിലേക്കു കൊണ്ട് പോകുന്നതിനു  ഖത്തര്‍ കെ എം സി സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നല്‍കി വരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News