Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊടിയ ചൂടിനെ പ്രതിരോധിക്കാന്‍ ജാഗ്രത വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

July 05, 2021

July 05, 2021

ദോഹ: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍.ചൂട് സംബന്ധമായ അസുഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.വര്‍ഷത്തില്‍ ഏത് സമയത്തും സൂര്യതാപം, ചൂട് ക്ഷീണം, ചൂട് സ്‌ട്രോക്ക് എന്നിവ ഉണ്ടാകാമെങ്കിലും വേനല്‍ക്കാലത്ത് ചൂട് സംബന്ധമായ അസുഖങ്ങള്‍ ഖത്തറില്‍ കൂടുതലായി കണ്ടുവരികയാണ്.ഖത്തറില്‍ പകല്‍ സമയത്തെ ചൂട് നിലവില്‍ കൂടുതലാണെന്ന അറിയിപ്പാണ്  കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) ന്ല്‍കുന്നത്.
 ആയതിനാല്‍ ഒരു വ്യക്തിയുടെ ശരീര താപനില സാധാരണ നിലയേക്കാള്‍ ഉയരുമ്പോള്‍ ചൂട് സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ശരീരത്തിന് വിയര്‍പ്പിലൂടെ താപനില സ്വയം നിയന്ത്രിക്കാന്‍ ആവാത്ത അവസ്ഥയിലാണ് സൂര്യാഘാതത്തിലേക്ക് എത്തുന്നത്. കുട്ടികളും, ശ്വാസകോശം, ഹൃദയം, അമിതവണ്ണ പ്രശ്നങ്ങള്‍ എന്നിവപോലുള്ള കോറിയോണിക് അവസ്ഥയുള്ള ആളുകളും സൂര്യപ്രകാശം പറ്റെ ഒഴിവാക്കുന്നത് നല്ലതാണ.് ക്ഷീണം സൂര്യാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളായതിനാല്‍ ക്ഷീണം അനുഭവപ്പെടുമ്പോള്‍ കഠിനമായ ജോലികള്‍ അവസാനിപ്പിക്കണം.ധാരാളം വെള്ളം കുടിക്കണം. തലകറക്കം, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, പേശികളുടെ വേദന,മലബന്ധം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കൂടിയ ഹൃദയമിടിപ്പ് എന്നിവ  ചൂട് ക്ഷീണത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും.34 ഡിഗ്രി മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഖത്തറില്‍ നിലവില്‍ ശരാശരി താപനില.

 

 


Latest Related News