Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
60 വയസിന് മുകളിലുള്ളവര്‍ കൊവിഡ്-19 വാക്‌സിനുള്ള അപ്പോയിന്റ്‌മെന്റിനായി ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കണം

February 26, 2021

February 26, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനായി ഖത്തറിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 40277077 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. 60 നു മുകളില്‍ പ്രായമുള്ള എല്ലാവരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നിലവില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. 

കൊവിഡ്-19 രോഗം കാരണം 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 

'നിങ്ങളുടെ സംരക്ഷണത്തിന് ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ ലഭ്യമാണ്. ലോകമെമ്പാടുമുള്ള 20 കോടിയിലേറെ ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നിങ്ങളും അവരില്‍ ഒരാളാവുക.' -പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 

അടുത്തിടെയായി കൊവിഡ്-19 രോഗികളുടെ എണ്ണം ഖത്തറില്‍ വര്‍ധിക്കുകയാണ്. രോഗികളുടെ എണ്ണത്തിനൊപ്പം ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം 465 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 99 പേരാണ് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13 പേരെ ഇന്നലെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) അടുത്തിടെയാണ് വാക്‌സിനേഷനായി ഹോട്ട്‌ലൈന്‍ നമ്പര്‍ സജ്ജമാക്കിയത്. വാക്‌സിന്‍ ലഭിക്കാനായുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനോ നേരത്തേ ബുക്ക് ചെയ്ത അപ്പോയിന്റ്‌മെന്റ് റദ്ദാക്കാനോ ഈ നമ്പറില്‍ വിളിക്കാവുന്നതാണ്. മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഹോട്ട്‌ലൈന്‍ നമ്പറിന്റെ സേവനം ഉപയോഗിക്കാന്‍ കഴിയുക. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News