Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് കാലത്തും വിമാന നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് ഖത്തർ എയർവേയ്‌സ് സി.ഇ.ഒ,പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് മുൻഗണന നൽകും 

February 03, 2021

February 03, 2021

ദോഹ: കൊവിഡ്-19 മഹാമാരിയുടെ കാലത്തും യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ കഴിയുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ അവകാശപ്പെട്ടു.. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഞങ്ങള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. വിമാനയാത്ര ചെലവേറിയതാണെന്ന ധാരണ ജനങ്ങളുടെ ഇടയിലുണ്ട്. എന്നാല്‍ ഇത് ശരിയല്ല. നിരക്കുകള്‍ മുമ്പത്തേതു പോലെ തന്നെ തുടരും. കൊവിഡ് കാരണം വിമാന കമ്പനികള്‍ പ്രതിസന്ധിയിലായിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.' -അദ്ദേഹം പറഞ്ഞു.

കൊവിഡ് കാരണം ചില ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രാശൃംഖലയിലെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇത്തരത്തില്‍ പിരിച്ചു വിടപ്പെട്ട ജീവനക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം ഖത്തര്‍ എയര്‍വെയ്‌സ് 160 കോടി ഖത്തര്‍ റിയാല്‍ യാത്രക്കാര്‍ക്ക് റീഫണ്ടായി തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് കൂടുതലായി ആവശ്യമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഏതെല്ലാമാണെന്ന് തങ്ങള്‍ പഠിക്കും. മറ്റ് വിമാനക്കമ്പനികള്‍ ഭൂരിഭാഗം വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങളില്‍ 80 ശതമാനവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


ഖത്തര്‍ എയര്‍വെയ്‌സ് അതിന്റെ ഓഹരികളില്‍ ഖത്തര്‍ സര്‍ക്കാര്‍ മുഖേനെ ഒരു നിക്ഷേപം നേടിയിട്ടുണ്ട്. ഓഹരിയിലെ നിക്ഷേപമായതിനാല്‍ തന്നെ ഇതൊരു സഹായം അല്ല മറിച്ച് ഓഹരികളിലെ നിക്ഷേപം മാത്രമാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കണമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ വ്യക്തമാക്കി.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News