Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പീസീആർ പരിശോധന ഫലം വൈകുന്നതായി പരാതി

December 31, 2021

December 31, 2021

ദോഹ : കോവിഡ് മഹാമാരി മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ ആഞ്ഞടിക്കുകയാണ് ലോകമെമ്പാടും. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഓരോ ദിവസവും റെക്കോർഡ് വർധനവാണ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാവുന്നത്. അറബ് രാഷ്ട്രങ്ങളിലും കോവിഡ് കേസുകൾ അനുദിനം വർധിക്കുകയാണ്. ഖത്തറിൽ കേസുകളുടെ വർധനവിനൊപ്പം പീസീആർ ടെസ്റ്റിങ് സംവിധാനത്തിലെ ന്യൂനതകളും ഖത്തറിനെ വലയ്ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഹോസ്പിറ്റലുകളിലും ലാബുകളിലും പീസീആർ ടെസ്റ്റിന് പേര് രജിസ്റ്റർ ചെയ്യാൻ 24 മണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നത്. വിമാനയാത്രകൾക്ക് പീസീആർ ഫലം നിർബന്ധം ആണെന്നതിനാൽ പലർക്കും ഈ കാലതാമസം കാരണം യാത്ര മുടങ്ങിയെന്നും വിമർശനമുയരുന്നുണ്ട്. ഹോസ്പിറ്റലുകൾക്ക് മുന്നിൽ ടെസ്റ്റിനായി നീണ്ട നിരകളാണ് രൂപപ്പെടുന്നത്. സിദ്ര ഹോസ്പിറ്റലിന് മുൻപിലായി അഞ്ഞൂറോളം ആളുകൾ വരി നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവർ, സാമൂഹികഅകലം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. സിദ്ര അടക്കമുള്ള പല ഹോസ്പിറ്റലുകളും ഓൺലൈൻ ബുക്കിംഗ് മാത്രമേ സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടും തിരക്കിന് ശമനമില്ല. ഇത്തരം പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.


Latest Related News