Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
പത്തു ദിവസം ഹോട്ടൽ കൊറന്റൈനും 48 മണിക്കൂർ മുമ്പുള്ള കോവിഡ് പരിശോധനാ ഫലവും നിർബന്ധമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി,വാക്സിൻ എടുത്ത എല്ലാവർക്കും ബാധകം 

April 26, 2021

April 26, 2021

അൻവർ പാലേരി 

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും പത്തു ദിവസത്തെ ഹോട്ടൽ കൊറന്റൈൻ നിർബന്ധമായിരിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പുള്ള കോവിഡ് ആർ.ടി പിസിആർ നെഗറ്റിവ് പരിശോധനാ ഫലവും നിര്ബന്ധമാണ്.

 

കോവിഡ് വാക്സിൻ എടുത്തവർക്കുള്ള കൊറന്റൈൻ ഇളവുകൾ റദ്ദാക്കിയതായി ഖത്തർ പ്രോട്ടോക്കോൾ വിഭാഗം രാജ്യത്തെ ട്രാവൽ ഏജൻസികൾക്കും വിമാനത്താവളം അധികൃതർക്കും അറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്.വാക്സിൻ എടുത്തവർക്കുള്ള എല്ലാ ഇളവുകളും റദ്ദാക്കിയതായാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.ഇക്കാര്യം ന്യൂസ്‌റൂം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ്,നേപ്പാൾ,ശ്രീലങ്ക,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഉത്തരവ് ബാധകമായിരിക്കും.നേരത്തെ ഹോട്ടൽ കൊറന്റൈനിൽ അനുവദിച്ചിരുന്ന എല്ലാ ഇളവുകളും റദ്ദാക്കി എന്നാണ് ഉത്തരവിൽ പറയുന്നത്.അതേസമയം,ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിലേക്ക് പോയി തിരിച്ചു വരുന്നവരുടെ കാര്യത്തിലും ഈ നിബന്ധന ബാധകമായിരിക്കുമെന്നാണ് സൂചന.

ഇതോടെ ഖത്തറിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിലേക്ക് പോകാനിരുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്.എന്നാൽ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News