Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ വിമാനത്തിൽ യാത്രക്കാരൻ ബോധരഹിതനായി,ജീവൻ രക്ഷിച്ച ഡോക്ടർക്ക് ആദരം

November 07, 2021

November 07, 2021

ദോഹ: ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനത്തില്‍ ബോധരഹിതനായ യുവാവിന്റെ ജീവന്‍ ഡോക്ടറുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തി. വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ബോധരഹിതനായി വീണ യുവാവിനെയാണ് സമയോചിത ഇടപെടലിലൂടെ ശിശുരോഗ വിദഗ്ദന്‍ ഡോ.നദീം ജിലാനി രക്ഷപ്പെടുത്തിയത്.ഡോക്ടറെ വിമാനത്തിലെ യാത്രക്കാർ ചേർന്ന് ആദരിച്ചു.

ചൊവ്വാഴ്ച വിസ്താരയുടെ ഡല്‍ഹിയിൽ നിന്ന് ദോഹയിലേക്ക് പറന്ന വിമാനത്തില്‍ വച്ചാണ് ദോഹയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ സന്തോഷ് ബോധം കെട്ടു വീണത്. ഉടന്‍ തന്നെ സഹയാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയും അവര്‍ വിമാനത്തില്‍ ഡോക്ടറായി ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയുമായിരുന്നു.വായില്‍ നിന്ന് നുരയും പതയും വന്ന ഇദ്ദേഹത്തെ പരിചരിക്കാനായി ഡോക്ടര്‍ ജീലാനി ഓടിയെത്തുകയും പ്രാഥമിക ശുഷ്രൂഷകള്‍ നല്‍കി ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ബിഹാറിലെ ദര്‍ഭംഗ സ്വദേശിയായ ഡോക്ടര്‍ അലിഗഢിലെ ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തറിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വിമാനത്തില്‍ വച്ച് അത്യാഹിതം സംഭവിക്കുന്നത്.

'അപായ മുന്നറിയിപ്പ് കിട്ടിയ ഉടനെ ഒരു എയര്‍ഹോസ്റ്റസ് എന്നെ ഫ്രണ്ട് സെക്ഷനിലേക്ക് കൊണ്ടുപോയി. ബോധരഹിതനായി കിടന്നയാളുടെ ശരീരത്തിന്റെ പകുതി ടോയ്‌ലറ്റിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. വായില്‍ നിന്ന് നുര വരുന്ന അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ സാധിക്കുന്നില്ലായിരുന്നു. കൂടാതെ വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുമില്ല. ഉടന്‍ തന്നെ ഞാന്‍ സി.പി.ആര്‍. നല്‍കുകയും ഏകദേശം 30 സെക്കന്‍ഡുകള്‍ക്ക് ശേഷം അദ്ദേഹം ഒരു ഞരക്കത്തോടെ കണ്ണുകള്‍ തുറക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഡോ. ജിലാനി പറഞ്ഞു.വിമാനം ഇറങ്ങുമ്പോഴേക്കും അയാള്‍ക്ക് നടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വളരെ സംതൃപ്തമായ ഒരു അനുഭവമാണിതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നന്ദിസൂചകമായി വിമാന ജീവനക്കാര്‍ ഡോക്ടർക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജീവനക്കാര്‍ ഇരുവശത്തും നിന്ന് സല്യൂട്ട് നല്‍കിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News