Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹ കോർണിഷിൽ ഭാഗിക ഗതാഗത നിയന്ത്രണം 

November 14, 2019

November 14, 2019

ദോഹ: കോര്‍ണിഷ് സ്ട്രീറ്റില്‍ പൊതുമരാമത്ത് അതോറിറ്റി ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഷെറാട്ടന്‍ ഇന്റര്‍സെക്ഷനും നാഷനല്‍ തിയറ്റര്‍ ഇന്റര്‍സെക്ഷനുമിടയിലുള്ള സമാന്തരപാതയിലേക്കാണ് അശ്ഗാല്‍ ഗതാഗതം വഴി തിരിച്ചുവിടുന്നത്.ശനിയാഴ്ച മുതല്‍ ആറു മാസത്തേക്കാണു സമാന്തരപാതയിലേക്കുള്ള ഗതാഗതമാറ്റം.

കാല്‍നട യാത്രക്കാര്‍ക്കായി നിർമിക്കുന്ന അണ്ടര്‍പാസിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ സമയത്ത് ദോഹയില്‍ നിന്ന് കോര്‍ണിഷ് സ്ട്രീറ്റ് വഴി ദാഫ്‌നയിലേക്കു പോകുന്നവര്‍ നാഷനല്‍ ലൈബ്രറി, ഷെറാട്ടന്‍ ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍ സമാന്തരപാതയെ ആശ്രയിക്കണം. ദഫ്‌നയില്‍ നിന്ന് ദോഹയിലേക്കു പോകുന്നവര്‍ നാഷനല്‍ ലൈബ്രറി, നാഷനല്‍ തിയറ്റര്‍ ഇന്റര്‍സെക്ഷനുകള്‍ ക്കിടയിലും സമാന്തരപാതയെ ആശ്രയിക്കേണ്ടി വരും. പുതിയ ഗതാഗതമാറ്റം അറിയിച്ചുകൊണ്ടുള്ള സൂചനാബോര്‍ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു.


Latest Related News