Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ കോർണിഷ് റോഡ് ഇന്നു മുതൽ ഭാഗികമായി അടക്കും

April 26, 2022

April 26, 2022

ദോഹ : ഏപ്രിൽ 26(ഇന്ന്) മുതൽ ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന്  അഷ്ഗാൽ അറിയിച്ചു.കോർണിഷ് നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഗതാഗത മന്ത്രാലയവുമായി ചേർന്ന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കോർണിഷ് സ്ട്രീറ്റിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്കുള്ള ഭാഗമാണ് അടക്കുന്നത്.റോഡ് ഉപയോക്താക്കൾ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ മർഖിയ സ്ട്രീറ്റിൽ നിന്ന് യു-ടേൺ എടുക്കണമെന്ന് അഷ്‌ഗാൽ വ്യക്തമാക്കി.

ഇതോടൊപ്പം, കോർണിഷ് സ്ട്രീറ്റിൽ നിന്ന് അൽ റുമേലിയ സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവിലും മർഖിയയ്ക്ക് മുമ്പുള്ള ദഫ്നയിലെ യു-ടേണിലും നിയന്ത്രണമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News