Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം

November 06, 2019

November 06, 2019

ദോഹ: ഖലീഫ അവന്യുവിലെ ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ അശ്ഗാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദുഖാനില്‍ നിന്ന് ദോഹയിലേക്കുള്ള ഒരു കി.മീറ്റര്‍ സര്‍വീസ് റോഡും ദുഖാനില്‍ നിന്ന് ബനീ ഹജറിലേക്കും തിരിച്ചുമുള്ള രണ്ട് ഇടറോഡുകളുമാണ് അടക്കുന്നത്. ഈ മാസം 8 മുതല്‍ 10 വരെയും 15 മുതല്‍ 17 വരെയുമാണു ഗതാഗത നിയന്ത്രണം. ഖലീഫ അവന്യു പ്രൊജക്ടിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള സഞ്ചാരത്തിനായി ബദല്‍ പാതകള്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സര്‍വീസ് റോഡ് വഴി ദുഖാനില്‍ നിന്ന് ബനീ ഹജറിലേക്കു പോകുന്നവര്‍ ഗറാഫ  റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്കുള്ള ദുഖാന്‍ റോഡ് വഴി നേരെ സഞ്ചരിച്ച് ബനീ ഹജറിലേക്ക് യൂടേണെടുത്തു പോകുക.

ബനീ ഹജറില്‍ നിന്ന് അല്‍ഷഹാമ സ്ട്രീറ്റ് വഴി ദോഹയിലേക്കു പോകുന്നവര്‍ അല്‍വജ്ബ ഇന്റര്‍ചേഞ്ചിലേക്കുള്ള ഫ്രീറൈറ്റ് എക്‌സിറ്റ് വഴി മുന്നോട്ടുപോയി ദോഹയിലേക്ക് യുടേണെടുത്ത് പോകാം.


Latest Related News