Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
സാമ്പത്തിക പ്രതിസന്ധി,പാർലെ പതിനായിരം ജീവനക്കാരെ പിരിച്ചു വിടുന്നു

August 22, 2019

August 22, 2019

ബംഗളൂരു: സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിക്ക് കാരണമായ 'മോദി ഇഫക്റ്റ്' കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യയിലെ ജനപ്രിയ ബിസ്‌കറ്റ്‌ ബ്രാന്‍ഡായ പാര്‍ലെയും സാമ്ബത്തിക മാന്ദ്യത്തില്‍പ്പെട്ട്‌ നട്ടം തിരിയുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇതേതുടർന്ന് പതിനായിരത്തോളം ജീവനക്കാരെയാണ്‌ പാര്‍ലെ പിരിച്ചുവിടുന്നത്‌. ചരക്കുസേവന നികുതിയിലെ ഉയര്‍ന്ന നിരക്കും തിരിച്ചടിയാണെന്ന്‌ കമ്ബനി പ്രതിനിധി അറിയിച്ചു.

വാഹന, വസ്‌ത്ര മേഖലയ്‌ക്കുപിന്നാലെയാണ്‌ ലഘുഭക്ഷണ നിര്‍മാണമേഖലയിലേക്കും മാന്ദ്യം പടരുന്നത്‌. 18 ശതമാനം ജിഎസ്‌ടി ബിസ്‌കറ്റ്‌ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടാക്കിയതാണ്‌ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക്‌ എത്തിച്ചതെന്ന്‌ പാര്‍ലെ കാറ്റഗറി ഹെഡ്‌ മായങ്ക്‌ ഷാപറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഏറെ ഉപഭോക്താക്കളുള്ള പാര്‍ലെ ബിസ്‌കറ്റ്‌ സാധാരണക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതിയാര്‍ജിച്ചതാണ്‌. കമ്ബനിയുടെ മൊത്തവരുമാനത്തിന്റെ മൂന്നില്‍രണ്ടും സാധാരണക്കാരില്‍നിന്നാണ്‌.

ജിഎസ്ടി വര്‍ധിപ്പിച്ചപ്പോള്‍ അഞ്ചുരൂപയുടെ പായ്‌ക്കറ്റിനുപോലും നികുതിവന്നു. തുടര്‍ന്ന്‌ അഞ്ച്‌ രൂപ പായ്‌ക്കില്‍ ഉള്‍പ്പെടെ ബിസ്‌കറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തി. ഇത്‌ വില്‍പ്പനയെ ബാധിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 90 വര്‍ഷത്തെ പാരമ്ബര്യമുള്ള പാര്‍ലെയുടെ വാര്‍ഷിക വരുമാനം 1400 കോടി ഡോളറാണ്‌. 2003ല്‍ ലോകത്തെ ഏറ്റവും വില്‍പ്പനയുള്ള ബിസ്‌കറ്റ്‌ ആയിരുന്നു. 1929ല്‍ സ്ഥാപിതമായ കമ്ബനിയില്‍ 125 പ്ലാന്റുകളിലായി സ്ഥിരം--താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലക്ഷം തൊഴിലാളികളുണ്ട്‌.

ബ്രിട്ടാനിയയും സമാന അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഗുരുതരമായ സ്ഥിതിവിശേഷം വിപണിയിലുണ്ടെന്ന്‌ ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു.


Latest Related News