Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗതാഗത തിരക്ക് കുറക്കാം,ലുസൈലിലും എജ്യുക്കേഷന്‍ സിറ്റിയിലും പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ഉടന്‍ ആരംഭിക്കും

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ലുസൈലിലും എജ്യുക്കേഷന്‍ സിറ്റിയിലും പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ഉടന്‍ ആരംഭിക്കും. ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗലുമായി സഹകരിച്ച് നടത്തുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം വരുന്നത്. പ്രോഗ്രാമിന്റെ കീഴിലുള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി സന്ദര്‍ശിച്ചു. 

നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായുള്ള സംവിധാനമാണ് പാര്‍ക്ക് ആന്‍ഡ് റൈഡ്. ജനങ്ങള്‍ക്ക് അവരുടെ സ്വകാര്യ വാഹനങ്ങള്‍ നഗര പരിധിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത ശേഷം നഗരത്തിലേക്ക് പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതി. 

പ്രോഗ്രാമിന്റെ ആദ്യ പാക്കേജിന്റെ ഭാഗമായുള്ള പാര്‍ക്ക് ആന്‍ഡ് റൈഡ് പ്രൊജക്റ്റിന് കീഴില്‍ നാല് പുതിയ സൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അല്‍ ഖസ്സറിലും അല്‍ വക്രയിലുമുള്ള പാര്‍ക്ക് ആന്‍ഡ് റൈഡ് സേവനം 2020 ജനുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ ലുസൈലിലെയും എജ്യുക്കേഷന്‍ സിറ്റിയിലെയും പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനത്തിന്റെ 100 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിരിക്കുകയാണ്. 


മന്ത്രി പദ്ധതി സ്ഥലം സന്ദർശിക്കുന്നു

പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായി ലുസൈല്‍, അല്‍ റയ്യാന്‍, അല്‍ വക്ര, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നാല് ബസ് ഡിപ്പോകള്‍ സ്ഥാപിക്കും. പുതിയ ഡിപ്പോകളില്‍ ബസ് കെയര്‍ സെന്റര്‍, ബസ് പാര്‍ക്കിങ് ഏരിയ എന്നിവ ഉണ്ടാകും. കൂടാതെ താമസസ്ഥലങ്ങളും വിനോദോപാധികളും പള്ളികളും ഇവിടെ ഉണ്ടാകും. 

കാര്യക്ഷമതയേറിയ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കനോപ്പികളാണ് ലുസൈലിലെ ഡിപ്പോയില്‍ ഉണ്ടാവുക. സൗരോര്‍ജ്ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ബസ് ഡിപ്പോയാകും ഇത്. സോളാര്‍ പാനലുകള്‍ പ്രതിദിനം നാല് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രിക് ചാര്‍ജിങ് ഉപകരണങ്ങളാണ് ഇവിടെ ഉണ്ടാവുക. 

ലുസൈലിലെ ബസ് ഡിപ്പോയില്‍ 150 കിലോവാട്ടിന്റെ 217 ഡ്യുവല്‍ ബസ് ചാര്‍ജിങ് ഉപകരണങ്ങളും 300 കിലോവാട്ടിന്റെ അഞ്ച് ഫാസ്റ്റ് ബസ് ചാര്‍ജിങ് ഉപകരണങ്ങളും ഉണ്ടാകും. ഇവിടെ 474 ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയും. പാര്‍ക്കിങ് സ്ഥലങ്ങളും സോളാര്‍ പാനല്‍ കൊണ്ടുള്ള കനോപ്പികളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ 2021 ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാകും. ബസ് ഡിപ്പോയുടെ മുഴുവന്‍ പ്രവൃത്തികളും 2022 ന്റെ ഒന്നാം പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബസ് ഡിപ്പോകള്‍ക്കും പാര്‍ക്ക് ആന്‍ഡ് റൈഡിനും പുറമെ ബസ് സ്റ്റേഷനുകളും ഫെറി (വാട്ടര്‍ ടാക്‌സി) ടെര്‍മിനലുകളും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. 

2022 ഫിഫ ലോകകപ്പിലും അതിന് ശേഷവും പൊതുഗതാഗത സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാണ് പ്രോഗ്രാം പ്രധാനമായി ലക്ഷ്യമിടുന്നത്. ലോകത്തെ മികച്ച സാങ്കേതികവിദ്യകളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 

പരമ്പരാഗത വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഖത്തറിലെ വായുവും കാലാവസ്ഥയും മെച്ചപ്പെടുത്താനും പ്രോഗ്രാമിലൂടെ കഴിയുമെന്നാണ് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News