Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പതിനേഴുകാരനായ ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു

May 21, 2022

May 21, 2022

റാമല്ല : വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ പതിനേഴുകാരനായ ഫലസ്തീൻ ബാലനെ സൈന്യം വെടിവെച്ചു കൊന്നു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് അൽ ജസീറയുടെ റിപ്പോർട്ടർ ഷിറിൻ അബു അഖ്‌ലെയെ കൊലപ്പെടുത്തിയ ജെനിനിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് അംജദ് അൽ ഫായിദ് എന്ന ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചത്.വെടിവയ്പ്പിൽ പരിക്കേറ്റ 18 കാരനായ മറ്റൊരു ബാലന്റെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ  റിപ്പോർട്ടിൽ പറയുന്നു.

നേരം പുലരുന്നതിനു മുമ്പ് സൈനികർ നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ജെനിനിലെ അഭയാർത്ഥി ക്യാമ്പിന് പുറത്ത് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നതിനിടെ അൽ-ഫയീദിന്റെ ശരീരത്തിലേക്ക് ഒരു ഡസനോളം റൗണ്ട് വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം,ഫലസ്തീനികളെന്ന് സംശയിക്കുന്ന ചിലർ  സൈനികർക്ക് നേരെ വെടിയുതിർക്കുകയും ഫയർ ബോംബുകൾ എറിയുകയും ചെയ്തതായി ഇസ്രായേൽ സൈന്യം ആരോപിച്ചു.

കഴിഞ്ഞ മാർച്ച് മുതലാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം വീണ്ടും രൂക്ഷമായത്.ജെനിനിലെ പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം തുടർച്ചയായ ആക്രമണങ്ങളും റെയിഡുകളും നടത്തിവരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഡസൻകണക്കിന് ഫലസ്തീൻകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News