Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
‘വെറ്ററൻ പിൻ’ ബഹുമതി ഒളിംപ്യൻ പി. ടി. ഉഷയ്ക്ക് സമ്മാനിച്ചു 

September 25, 2019

September 25, 2019

ദോഹ : രാജ്യാന്തര അത്‌ലറ്റിക്സ് ഫെഡറേഷന്റെ ‘വെറ്ററൻ പിൻ’ ബഹുമതി ഒളിംപ്യൻ പി. ടി. ഉഷയ്ക്ക് ദോഹയിൽ സമ്മാനിച്ചു. അത്‌ലറ്റിക് മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഇന്നലെ ദോഹയിൽ ചേർന്ന ഐ.എ.എ.എഫ് അമ്പത്തിരണ്ടാം കോൺഗ്രസിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ കോയിൽ നിന്നാണ് ഉഷ ബഹുമതി ഏറ്റുവാങ്ങിയത്.

പുരസ്‌കാരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് അറിയിച്ച് പി.ടി ഉഷ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.പയ്യോളി എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെട്ട പി.ടി.ഉഷയെ രാജ്യം 1983ല്‍ അര്‍ജ്ജുന അവാര്‍ഡും 1985ല്‍ പദ്മശ്രിയും നല്‍കി ആദരിച്ചിരുന്നു. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ തലനാരിഴയ്ക്കാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അവര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു ഉഷ.


Latest Related News