Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഈ വർഷം വാടക വേണ്ട,വ്യവസായങ്ങൾക്ക് ഇളവുമായി ഖത്തർ 

October 03, 2019

October 03, 2019

ദോഹ : ഖത്തറിൽ ചില പ്രത്യേക മേഖലകളിലെ വ്യവസായ സംരംഭങ്ങൾക്ക് 2019 ലെ വാടക ഒഴിവാക്കി. എസ്.എം.ഇ സോണ്‍, മനാതിഖിലെ ഉംസയീദ്‌ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്.ഇതനുസരിച്ച് ഈ മേഖലകളിലെ വ്യവസായശാലകള്‍ ഈ വർഷത്തെ വാടക നൽകേണ്ടിവരില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പുരോഗതിയില്‍ സ്വകാര്യ മേഖലയ്ക്കു പ്രോത്സാഹനം നല്‍കാൻ ലക്ഷ്യമിട്ടാണ് നടപടി.സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമായുള്ള മന്ത്രിതല സംഘമാണ് ഇത്തരമൊരു ഇളവിനു വേണ്ടി പ്രധാനമന്ത്രിക്ക് നിര്‍ദേശം സമര്‍പ്പിച്ചത്.


നേരത്തെ, വ്യവസായിക-ലോജിസ്റ്റിക്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്കു ലോണ്‍ തിരിച്ചടവ് ആറുമാസത്തേക്കു നീട്ടിനല്‍കിയിരുന്നു. ഇതോടൊപ്പം മനാതിഖിലെ എകോണമിക് സോണില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്ക് ചതുരശ്ര മീറ്ററിനനുസരിച്ച് 20 മുതല്‍ 40 വരെ ഖത്തര്‍ റിയാല്‍ ഇളവനുവദിക്കുകയും ചെയ്തിരുന്നു.


Latest Related News