Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഇന്റർനെറ്റ്,രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു 

November 03, 2019

November 03, 2019

ദോഹ : രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഇതിനായുള്ള ബെറ്റര്‍ കണക്ഷന്‍ രണ്ടാംഘട്ട പദ്ധതിക്കാണ് തുടക്കമായത്.
ഡിജിറ്റല്‍ മേഖലയിൽ  സാധാരണക്കാരായ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. 

മൂന്നുവര്‍ഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുക. ഇതോടനുബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്സൈറ്റില്‍ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്തും.വിദേശ തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കാനും പദ്ധതിയുണ്ട്. 
ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി, തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫഖ്റൂ എന്നിവരും പങ്കെടുത്തു. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലായി 1676 ടെക്നോളജിക്കല്‍ ഹാളുകള്‍ പൂര്‍ത്തിയാക്കിയതായും 16,000 കംപ്യുട്ടറുകളാണ്  ഇത് വഴി നല്‍കുന്നതെന്നും ചടങ്ങില്‍ അധികൃതര്‍ വ്യക്തമാക്കി.

2013ലാണ് ബെറ്റര്‍ കണക്ഷന്‍സ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. എന്നാല്‍, 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി ഇന്‍റര്‍നെറ്റ്,കംപ്യുട്ടർ, ചില ഓണ്‍ലൈന്‍ സേവനങ്ങള്‍, താമസസ്ഥലങ്ങളില്‍ തന്നെ പ്രത്യേക പരിശീലനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഹാളിലും 10 മൈക്രോ സോഫ്റ്റിന്റെ  അംഗീകാരമുള്ള വോഡാഫോണ്‍ വൈ-ഫൈ കംപ്യുട്ടറുകളാണ് സജ്ജീകരിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെയായി 1.5 മില്യന്‍ തൊഴിലാളികള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്.


Latest Related News