Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ആദ്യകാല പത്രപ്രവർത്തകൻ പി.എ.മുബാറക് ദോഹയിൽ അന്തരിച്ചു

September 18, 2021

September 18, 2021

ദോഹ: ഖത്തറിലെ പ്രമുഖ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി. എ. മുബാറക് (65) അന്തരിച്ചു.

മൂന്ന് മാസമായി കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രി 10.45 നാണ് മരണപ്പെട്ടത്. ഈ വർഷം ഏപ്രിൽ 30 ന് കോവിഡ് ബാധിച്ചു ഭാര്യ മരണപ്പെട്ടിരുന്നു.

ദീർഘ കാലം ചന്ദ്രിക പത്രത്തിന്റെ കറസ്പോണ്ടന്റ് ആയിരുന്ന അദ്ദേഹം 42 വർഷമായി ഖത്തറിൽ പ്രവാസിയാണ്. വാണിജ്യമന്ത്രാലയത്തിലും ജോലി ചെയ്തിരുന്നു. 1996 ൽ ക്ലിയർ ഫാസ്റ്റ് ട്രേഡിങ്ങ് എന്ന പേരിൽ സ്വന്തം കമ്പനി സ്ഥാപിച്ചു. ഖത്തർ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയും ഖത്തറിലെ ആദ്യകാല പ്രവാസി സംഘടനയായ പ്രവാസിയുടെ സജീവ പ്രവർത്തകനും ആയിരുന്നു.

പരോപകാരിയും സൗമ്യനുമായിരുന്ന മുബാറക് എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നെന്ന് സുഹൃത്തുക്കൾ ഓർമിച്ചു.

ഖബറടക്കം അബൂ ഹമൂർ ഖബർസ്ഥാനിൽ നടക്കും.

മക്കൾ: നാദിയ ഷമീൻ, ഫാത്തിമ മുബാറക്. മരുമക്കൾ: മുഹമ്മദ് ഷമീൻ (ദുബായ് - എത്തിസലാത്), പർവേസ് വള്ളിക്കാട് (ദോഹ - ഖത്തർ ഫൌണ്ടേഷൻ).


Latest Related News