Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍ പ്രവര്‍ത്തനം തുടങ്ങി

February 25, 2021

February 25, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് മിനി ഷോപ്പ് ഓണ്‍ വീല്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

 

മിനി ഷോപ്പ് ഓണ്‍ വീല്‍സിന്റെ സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ഷോപ്പുകളില്‍ ലഭിക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും. നിലവില്‍ മൂന്ന് ഷോപ്പ് ഓണ്‍ വീല്‍സ് വാഹനങ്ങളാണ് ഒറീഡൂവിന് ഖത്തറില്‍ ഉള്ളത്. 

നിരവധി ഉപഭോക്താക്കളാണ് മിനി ഷോപ്പ് ഓണ്‍ വീല്‍സിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ ഷോപ്പ് ഓണ്‍ വീല്‍സ് വാഹനങ്ങള്‍ പുറത്തിറക്കാനും ഒറീഡൂ പദ്ധതിയിടുന്നുണ്ട്. 

ഖത്തറില്‍ നടക്കുന്ന ഔട്ട്‌ഡോര്‍ പരിപാടികളില്‍ മിനി ഷോപ്പ് ഓണ്‍ വീലുകള്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കും. 

'ഞങ്ങളുടെ മിനി ഷോപ്പ് ഓണ്‍ വീലുകള്‍ പരമാവധി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഞങ്ങളെ സഹായിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് അവരെ പ്രാപ്തരാക്കുന്നു. എല്ലാവരുടെയും സമീപത്ത്, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍ ഒറീഡൂ ഷോപ്പ് ഇല്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഉപഭോക്താക്കളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' -ഒറീഡൂ ഡയറക്ടര്‍ പി.ആര്‍ സാബാഹ് റബിയ അല്‍ കുവാരി പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News