Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ദിന പരേഡിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല,ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം 

December 14, 2020

December 14, 2020

ദോഹ: ഖത്തർ ദേശീയ ദിന പരേഡില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തര്‍ നിവാസികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സംഘാടക സമിതി അറിയിച്ചു. അതേസമയം,ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് പരേഡില്‍ പങ്കെടുക്കാൻ  പ്രത്യേക ക്ഷണം ലഭിക്കുക.കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ഇത്തവണ ദേശീയ ദിന പരേഡ് കാണാൻ അനുമതി ഉണ്ടാവില്ല.

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളും അനുസരിച്ച് മാത്രമായിരിക്കും ഇത്തവണ ആഘോഷ പരുപാടികൾ നടക്കുക.

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 17 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.‎ ‎‎

Also Read:‎‎‏‏‎ ‎ഖത്തറിനെതിരായ ഉപരോധവും ഇറാനും മുഖ്യ അജണ്ട; ഗൾഫ് ഉച്ചകോടി ജനുവരി അഞ്ചിനെന്ന് റിപ്പോർട്ട്


നേരത്തേ ‎ഖ‎ത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ഡിസംബര്‍ 17 വ്യാഴാഴ്ചയായിരിക്കും എന്ന് അമീരി ദിവാന്‍ അറിയിച്ചിരുന്നു. ഔദ്യോഗിക അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബര്‍ 20 ഞായറാഴ്ച ജീവനക്കാര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കണമെന്നും അമീരി ദിവാന്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News