Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒരു ടിക്കറ്റിൽ ഖത്തറിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിലും ഈവൻസുകളിലും പ്രവേശനം,ഒപ്പം ഒട്ടേറെ ഇളവുകളും നേടാം

August 20, 2022

August 20, 2022

അൻവർ പാലേരി   
ദോഹ : ലോകം ഖത്തറിൽ പന്തുതട്ടാനെത്തുന്ന നവംബർ,ഡിസംബർ മാസങ്ങളിൽ നൂറുകണക്കിന് കലാസാംസ്കാരിക പരിപാടികൾക്ക് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഇതിനുപുറമെ,ഖത്തറിന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ തുറന്നുവെക്കുന്ന മുഴുവൻ സന്ദർശന കേന്ദ്രങ്ങളും വിപുലമായ തയാറെടുപ്പുകൾ പൂർത്തിയാക്കിവരികയാണ്.രണ്ടു മാസക്കാലം രാജ്യത്ത് നടക്കുന്ന മുഴുവൻ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനും ഒരു പാസിൽ പ്രവേശനം അനുവദിക്കുന്ന 'വൺ പാസ് ഗേറ്റ്‌വേ' പദ്ധതിക്ക് കൂടി അവസരം ഒരുങ്ങുകയാണ്.

സംസ്കാരം, കല, ഫാഷൻ, ഭക്ഷണം തുടങ്ങി 300-ലധികം അനുഭവങ്ങളാണ് പാസ് ഉടമകൾക്ക് ഇതിലൂടെ നേടാനാവുക.

ഇതിനു പുറമെ,തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റുകൾ,ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആകർഷകമായ ഇളവുകളും കാർഡ് ഉടമകൾക്ക് ലഭിക്കും.

വൺ പാസ് ഉടമകൾക്ക് പൈതൃക സൈറ്റുകളിലേക്ക് സൗജന്യ പ്രവേശനം, ഫാഷൻ ഷോകൾക്കും സംഗീതപരിപാടികൾക്കും 40 ശതമാനം വരെ കിഴിവ് (ഡയമണ്ട് പാസ് ഉടമകൾക്ക് സൗജന്യം), 20 ശതമാനം വരെ ഗിഫ്റ്റ് ഷോപ്പ് ഡിസ്‌കൗണ്ടുകൾ, 24 സാഹസിക യാത്രകളിൽ നിരക്കിളവോടെ പങ്കെടുക്കാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്യുന്നു. 

ഗോൾഡ്,പ്ലാറ്റിനം,ഡയമണ്ട് എന്നിങ്ങനെ വ്യത്യസ്ത നിരക്കുകളിൽ ഈ സൗകര്യം ലഭ്യമാണ്.യഥാക്രമം,399, 499,1,999 ഖത്തർ റിയാലാണ് നിരക്കുകൾ.ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഈ പാസുകൾക്ക് സാധുതയുണ്ടാവും.


ഗോൾഡ് പാസ് ഉടമകൾക്ക് രാജ്യത്തെ അഞ്ച് മ്യൂസിയങ്ങളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശനം അനുവദിക്കും., കൂടാതെ ഇവന്റുകളിലും ഭക്ഷണശാലകളിലും  ചെറിയ ഇളവുകളും അനുവദിക്കും.

ഖത്തറിലെ മികച്ച മ്യൂസിയങ്ങളിലേക്കും എക്‌സിബിഷനുകളിലേക്കും പ്ലാറ്റിനം പാസിന് പരിധിയില്ലാത്ത പ്രവേശനം അനുവദിക്കും., കൂടാതെ 200-ലധികം ഭക്ഷണശാലകളിൽ ഇളവുകൾ ലഭിക്കും.

ഡയമണ്ട് പാസ് ഖത്തറിലെ ആത്യന്തിക വിഐപി അനുഭവമായിരിക്കും. ഡയമണ്ട് പാസ് ഉടമകൾക്കും രാജ്യത്തെ മുഴുവൻ സന്ദർശന കേന്ദ്രങ്ങളിലും ഈവന്റുകളിലും പരിധിയില്ലാത്ത പ്രവേശനം അനുവദിക്കുന്നതോടൊപ്പം  ദോഹയിലെ 12-ലധികം വിഐപി ലോഞ്ചുകളിലേക്കുള്ള എക്‌സ്‌ക്ലൂസീവ് അനുമതിയുമുണ്ടാവും.

qacreates.com-എന്ന ലിങ്ക് വഴി അംഗത്വ കാർഡ് വാങ്ങാവുന്നതാണ്..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News