Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അമീർ ഒമാൻ സുൽത്താനുമായി ടെലിഫോണിൽ സംഭാഷണം നടത്തി  

December 08, 2020

December 08, 2020

മസ്കത്ത് : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹാതിം ബിൻ താരിഖുമായി ടെലിഫോണിൽ ബന്ധപ്പെട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.'തങ്ങളുടെ സഹോദരനും ഖത്തർ ഭരണാധികാരിയുമായ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ ഭരണാധികാരിയുടെ ടെലിഫോണിൽ സംഭാഷണം നടത്തി.ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സഹരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു' ഒമാൻ ന്യൂസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍-അഹ്‌മദ് അല്‍-ജാബെര്‍ അല്‍സബാഹുമായും കഴിഞ്ഞ ദിവസം ഖത്തർ അമീർ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു.ഈ മാസം ബഹറിനിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തറും ചില അയൽ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഭിന്നിപ്പിന് പരിഹാരമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഖത്തർ അമീർ സുഹൃദ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ടെലിഫോണിൽ സംഭാഷണം നടത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News