Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒളിമ്പ്യൻ റഹ്‌മാൻ മെമ്മോറിയൽ അഖിലേന്ത്യാ ഫുട്‍ബോൾ ടൂർണമെന്റിന് ഇന്ന് ദോഹയിൽ തുടക്കം

May 20, 2022

May 20, 2022

ദോഹ : കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് ഒളിമ്പ്യൻ റഹ്‌മാന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാവും.ഹാമില്‍ട്ടണ്‍ ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചു മണിക്ക് കിക്കോഫ് ചെയുന്ന ടൂര്‍ണമെന്റില്‍ ദോഹയിലെ പ്രമുഖ പതിനാറു ടീമുകള്‍ പങ്കെടുക്കും. ദോഹയിലെ പഴയകാല കളിക്കാര്‍ അണിനിരക്കുന്ന എട്ടു ടീമുകള്‍ മാറ്റുരക്കുന്ന വെറ്ററന്‍സ് മത്സങ്ങളും സംഘടകര്‍ ഒരുക്കിയിട്ടുണ്ട് .

വ്യാഴാഴ്ച 98.6 എഫ് എം ഓഫീസില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു . ചടങ്ങില്‍ കെ.പി.എ ക്യു ആക്ടിങ് പ്രസിഡണ്ട് ഷാജി പീവീസ് , സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് ട്രഷറര്‍ അബ്ദുല്‍ റഹീം, സ്പോര്‍ട്സ് കണ്‍വീനര്‍ ഷൗക്കത്ത് എലത്തൂര്‍ ഏഷ്യന്‍ മെഡിക്കല്‍ മാര്‍ക്കറ്റിങ് മാനേജര്‍ റിനു ജോസഫ് , നൗഫല്‍ അബ്ദുള്‍റഹിമാന്‍ , ആര്‍.ജെ ജിബിന്‍ എന്നിവര്‍ പങ്കെടുത്തു .
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News