Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഏഷ്യന്‍ ഗെയിംസ്, ദോഹക്കും റിയാദിനുമിടയിൽ സമവായം തേടി ഒളിമ്പിക്‌സ് കൗണ്‍സില്‍

December 16, 2020

December 16, 2020

ദോഹ: 2030 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനായി  ഖത്തറും സൗദി അറേബ്യയും തമ്മിൽ നടക്കുന്ന മത്സരത്തിൽ സമവായം തേടി ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ). ഇക്കാര്യത്തില്‍ സാധ്യമായ പരിഹാരം തേടുകയാണെന്ന് ഒ.സി.എ മേധാവി ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സാബാഹ് ചൊവ്വാഴ്ച പറഞ്ഞു.

ബുധനാഴ്ച(ഇന്ന്) നടക്കുന്ന കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് നടത്തിയാണ് ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ മള്‍ട്ടി-സ്‌പോര്‍ട്ട് ഇവന്റായ ഏഷ്യന്‍ ഗെയിംസിന്റെ 2030 ലെ വേദി ദോഹയാണോ റിയാദാണോ എന്ന് അന്തിമമായി തീരുമാനിക്കുക. എന്നാല്‍ ഇത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് അഹ്മദ് അല്‍ ഫഹദ് പറഞ്ഞു.

ഈ പ്രശ്‌നം നയതന്ത്ര തലത്തില്‍ എത്താതിരിക്കാനായി അവസാന നിമിഷം വരെ ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ഒ.സി.എ ശ്രമിക്കുക. സമവായത്തിലൂടെ ഒരു നഗരം 2030 ഗെയിംസിന് വേദിയാകാനും 2034 ലെ ഗെയിംസിന് രണ്ടാമത്തെ നഗരം ആതിഥേയത്വം വഹിക്കാനുമുള്ള തീരുമാനത്തിലെത്താന്‍ കഴിയുമോ എന്നാണ് ഒ.സി.എ പരിശോധിക്കുന്നത്.

2006 ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയ്ക്ക് ഇത്തരം മള്‍ട്ടി-സ്‌പോര്‍ട്‌സ് ഇവന്റ് നടത്തി പരിചയമില്ല.

'ഐക്യത്തിനും ഒരുമയ്ക്കുമായാണ് ഒ.സി.എ നിലകൊള്ളുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇക്കാരണത്താല്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കും.' -ഒ.സി.എ മേധാവി മസ്‌കത്തില്‍ നടന്ന എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗത്തില്‍ പറഞ്ഞു.

ഞാന്‍ ദോഹയും റിയാദും സന്ദര്‍ശിച്ചിട്ടുണ്ട്. 2030 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അവര്‍ തയ്യാറാണ്. അവര്‍ക്ക് വലിയ സാമ്പത്തിക പിന്തുണയും കായിക മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാറിന്റെ എല്ലാ തലങ്ങളില്‍ നിന്നുമുള്ള പിന്തുണയും ഉണ്ട്. ഇന്ന് രാത്രി ഞാന്‍ അവരോട് സംസാരിക്കുകയും സമവായത്തിന് ശ്രമിക്കുകയും ചെയ്യും.' -ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സാബാഹ് പറഞ്ഞു.

ഇക്കാര്യത്തില്‍ ഒ.സി.എ മേധാവിക്ക് എക്‌സിക്യുട്ടീവ് ബോര്‍ഡിന്റെ ഏകകണ്ഠമായ പിന്തുണ ലഭിച്ചുവെന്ന് ഒ.സി.എ അറിയിച്ചു.

2024 ലെ ഒളിമ്പിക്‌സ് പാരീസിലും 2028 ലെ ഒളിമ്പിക്‌സ് ലോസ് ആഞ്ചലസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) തീരുമാനിച്ചതിന് സമാനമായതാണ് നിര്‍ദ്ദിഷ്ട സമവായമെന്ന് ഒ.സി.എ ഉപദേശക സമിതി ചെയര്‍മാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ആങ് സെര്‍ മിയാങ് പറഞ്ഞു.

2022 ലെ ഏഷ്യന്‍ ഗെയിംസ് ചൈനീസ് നഗരമായ ഹാങ്ഷുവിലും 2026 ലെ ഏഷ്യന്‍ ഗെയിംസ് ജപ്പാനിലെ ഐച്ചി-നാഗോയയിലുമാണ് നടക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 



Latest Related News