Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിവാദ പരാമർശത്തിന് പിന്നാലെ നൂപുർ ശർമ' മുങ്ങി', കാണാനില്ലെന്ന് പോലീസ്

June 17, 2022

June 17, 2022

ന്യൂഡൽഹി : പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്ത ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ലെന്ന് റിപ്പോർട്ട്.പ്രവാചകനെതിരായ പരാമര്‍ശത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ വന്നതോടെ നൂപുറിനെ കുറിച്ച്‌ വിവരമില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം,നൂപുർശർമയുടെ 'മുങ്ങൽ'പോലീസും ഭരണകൂടവും അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.ആവശ്യമായ നിയമസംരക്ഷണം ഉറപ്പാക്കുന്നതുവരെ ഇവർ പോലീസ് സംരക്ഷണയിൽ തന്നെ ഒളിച്ചുകഴിയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഡെല്‍ഹിയില്‍ താമസിക്കുന്ന നൂപുറിനെതിരെ ഇര്‍ഫാന്‍ ശെയ്ഖ് എന്നയാളുടെ പരാതിയില്‍ മുംബൈ പൊലീസും കേസെടുത്തിരുന്നു. മുംബൈ പൊലീസ് നൂപുറിനെ ചോദ്യം ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാനുള്ള അത്രയും തെളിവുകള്‍ മുംബൈ പൊലീസിന്റെ കൈവശമുണ്ടെന്നാണു അറിയുന്നത്.കഴിഞ്ഞ അഞ്ചു ദിവസമായി മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നൂപുറനെ കണ്ടെത്താന്‍ ഡെല്‍ഹിയില്‍ തങ്ങുകയാണ്.

അതിനിടെ തൃണമൂല്‍ നേതാവ് അബ്ദുല്‍ സുഹൈലിന്റെ പരാതിയില്‍ കൊല്‍കത്ത പൊലീസും നൂപുറിനെതിരെ കേസെടുത്തിരുന്നു. ഡെല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.

ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തർ,സഊദി അറേബ്യ,മലേഷ്യ,തുർക്കി തുടങ്ങി 15 ഓളം രാജ്യങ്ങള്‍ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നൂപുര്‍ ശര്‍മ പരാമര്‍ശം പിന്‍വലിച്ചെങ്കിലും പ്രതിഷേധം ഇനിയും  കെട്ടടങ്ങിയില്ല.നേതാക്കളുടെ പ്രസ്താവനയെ കഴിഞ്ഞ ദിവസം അമേരിക്കയും അപലപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News