Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദുത്വവാദികൾ

October 20, 2021

October 20, 2021

ഉത്തർപ്രദേശിൽ കന്യാസ്ത്രീയ്ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മിർപ്പൂർ മിഷനറി സ്കൂളിലെ പ്രിൻസിപ്പാൾ അടക്കമുള്ള സംഘത്തിനാണ് മർദ്ദനം നേരിടേണ്ടിവന്നത്. വാരാണസിയിലേക്കുള്ള ബസ്സിനായി മൗ ബസ് സ്റ്റാന്റിൽ എത്തിയ ഇവരെ ഹിന്ദുയുവവാഹിനി പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നു. 


മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ചാണ് സംഘം ഇവരെ ആക്രമിച്ചത്. പ്രശ്നം ഉടലെടുത്തതോടെ സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട ശേഷമാണ് സുരക്ഷിതരായി മോചിപ്പിച്ചത്. അതേസമയം, സംഭവത്തിൽ കന്യാസ്ത്രീകൾ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല എന്ന് ആക്ഷേപമുയരുന്നുണ്ട്.


Latest Related News