Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ സ്റ്റേഡിയം തൊഴിലാളികളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നോർവെ അന്വേഷിക്കും 

March 13, 2021

March 13, 2021

ദോഹ: 2022-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേണ്ടി സ്റ്റേഡിയങ്ങൾ പണിയുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ കുറിച്ച് നോർവെ അന്വേഷിക്കുന്നു.   നോർവീജിയൻ വെൽത്ത് ഫണ്ടിന്റെ എത്തിക്സ് കൗൺസിൽ ആണ് അന്വേഷണം നടത്തുക.

ഖത്തറിലെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളാണ് അന്വേഷണ പരിധിയിൽ വരികയെന്ന് കൗൺസിൽ അദ്ധ്യക്ഷനായ ജോഹാൻ എച്ച്. ആൻഡെഴ്സൻ അഭിപ്രായപ്പെട്ടു.

നോർവീജിയൻ വെൽത്ത് ഫണ്ട് നടത്തുന്ന അന്വേഷണം ഖത്തറിലെ വിവിധ പദ്ധതികളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുൻ ലോകകപ്പുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ നേരിട്ടുള്ള അനന്തരഫലമായാണ് പുതിയ അന്വേഷണം.

ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സേവന, നിർമാണ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെ കൗൺസിൽ പരിശോധിച്ചപ്പോൾ, ആവശ്യമായ പെർമിറ്റുകൾ, ആരോഗ്യ പരിശോധനകൾ, മറ്റ് ചെലവുകൾ എന്നിവക്കായി തൊഴിലാളികളെ അവരുടെ സ്വന്തം രാജ്യങ്ങളിൽ കടക്കെണിയിലാക്കുന്ന രീതിയിലുള്ള നിയമന രീതികൾ കണ്ടെത്തിയിട്ടുണ്ട്.

"അവർ ഗൾഫിൽ എത്തിയപ്പോൾ അവർക്ക് നേരത്തെ വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ല." ആൻഡെഴ്സൻ ഒരു ഫോൺ അഭിമുഖത്തിൽ പറഞ്ഞു. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ നഷ്ടപ്പെടുന്നതും വളരെ മോശം ജീവിത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നതും തൊഴിലുടമകളെ മാറ്റാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാത്തതിനെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾ  നോർവീജിയൻ വെൽത്ത് ഫണ്ട് അന്വേഷിക്കും.

അതേസമയം തൊഴിലാളികളോടുള്ള സമീപനത്തിന്റെ പേരിൽ 2022 ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് ചില കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. ഖത്തറിനെതിരായുള്ള സ്ഥിരം ക്യാമ്പയിനിന്റെ ഭാഗമാണ് ഇത് എന്നാണ് വിലയിരുത്തൽ.

2010 ൽ ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയത് മുതൽ വിമർശനങ്ങൾ നേരിടുന്ന ഖത്തർ, തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിരവധി ഫലപ്രദമായ  നടപടികൾ ഇതിനകം സ്വീകരിചിട്ടുണ്ട്. നിലവിലെ തൊഴിലുടമകളുടെ അംഗീകാരമില്ലാതെ തൊഴിലാളികൾക്ക് പുതിയ ജോലികൾ ചെയ്യാൻ അവസരം ഒരുക്കുക, മിനിമം വേതനം ഏർപ്പെടുത്തുക, തൊഴിൽ സംരക്ഷണം വർധിപ്പിക്കുക എന്നിവ ഉൾപ്പെടുത്തി പുതിയ തൊഴിൽ പരിഷ്കാരങ്ങൾ കഴിഞ്ഞ വർഷം ഖത്തർ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News