Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇനിമുതൽ വാക്സിനെടുത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ചതോറും കോവിഡ് പരിശോധന വേണ്ട

February 11, 2022

February 11, 2022

ദോഹ : ഖത്തറിലെ വിദ്യാർത്ഥികൾ ഓരോ ആഴ്ച്ചയും ആന്റിജൻ പരിശോധന നടത്തണമെന്ന നിബന്ധനയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചു. കോവിഡ് രോഗത്തിൽ നിന്നും മുക്തരായ വിദ്യാർത്ഥികളും, വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ വിദ്യാർത്ഥികളും ഇനി മുതൽ ഓരോ ആഴ്ചയും പരിശോധന നടത്തേണ്ടതില്ല. ഫെബ്രുവരി 20 മുതൽ ഖത്തറിലെ സ്കൂളുകൾ കോവിഡിന് മുൻപുള്ള സാധാരണ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്സിൻ എടുത്ത കുട്ടികളും, കോവിഡിൽ നിന്ന് മുക്തരായവരും വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, കോവിഡിൽ നിന്നും മുക്തരായതിന്റെ സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. രക്ഷിതാക്കളും വിദ്യാർത്ഥികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധന കിറ്റ് സ്കൂളുകൾ വഴി വിതരണം ചെയ്യും.


Latest Related News