Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ജനന സർട്ടിഫിക്കറ്റുകൾ നേരിട്ട് നൽകുന്നത് നിർത്തിവെച്ചു, നടപടി കോവിഡ് വ്യാപനം തടയാൻ

January 19, 2022

January 19, 2022

ദോഹ : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഓഫീസുകൾ വഴിയും, പൊതു-സ്വകാര്യ ആശുപത്രികൾ വഴിയും  ജനനസർട്ടിഫിക്കറ്റുകൾ നേരിട്ട് നൽകുന്നത് നിർത്തിവെച്ചു. 

പൊതുജനാരോഗ്യ മന്ത്രാലയമാണ് പത്രകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ജനുവരി 18 മുതൽ, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഖത്തർ പോസ്റ്റ് വഴി ജനനസർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കൈപ്പറ്റാൻ കഴിയും. മുപ്പത് ഖത്തർ റിയാൽ ചിലവഴിച്ചാൽ 48 മണിക്കൂറിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാവും. ഇവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

സിദ്ര മെഡിക്കൽ സെന്റർ : 4003 0878

അൽ വക്ര ഹോസ്പിറ്റൽ : 4011 5288


Latest Related News