Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറുമായി പ്രശ്നങ്ങൾ ഇല്ലെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി

February 18, 2022

February 18, 2022

മനാമ : ജി.സി.സി സഹരാഷ്ട്രമായ ഖത്തറുമായി ബഹ്റൈന് പ്രശ്നങ്ങൾ ഇല്ലെന്ന് വിദേശകാര്യമന്ത്രി ഡോ. അബ്ദുൾ ലത്തീഫ് ബിൻ റാഷിദ്‌ അൽ സയാനി. ജി.സി.സി രാജ്യങ്ങൾ ഒന്നുചേർന്ന് ഒപ്പിട്ട അൽ ഉല കരാറിനെ പൂർണമായും അംഗീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. സാങ്കേതികമായ ചില തകരാറുകൾ കൊണ്ടാണ് ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കാൻ വൈകുന്നതെന്നും അൽ സയാനി പറഞ്ഞു. 

അൽ ഉല കരാറോടെ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം അടക്കമുള്ള പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചെങ്കിലും, ഇരുരാജ്യങ്ങളും സൗഹൃത്തിൽ അല്ലെന്നുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു. പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഖത്തറുമായി ചർച്ച നടത്താൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും, ഖത്തർ സന്നദ്ധത അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ ആരോപണത്തോട് ഖത്തർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Latest Related News