Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പിന് ഇസ്രായേലിൽ നിന്ന് ഖത്തറിലേക്ക് നേരിട്ട് വിമാനസർവീസുകൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

June 13, 2022

June 13, 2022

അൻവർ പാലേരി   
ദോഹ : ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇസ്രായേലിൽ നിന്നുള്ള ഫുട്‍ബോൾ ആരാധകർക്ക് പ്രവേശനം അനുവദിക്കുമെങ്കിലും തെൽ അവീവിൽ നിന്ന് ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ഖത്തർ നിരസിച്ചതായി സൂചന.ലോകകപ്പ് സമയത്ത് ദോഹയ്ക്കും തെൽ അവീവിനും ഇടയിൽ നേരിട്ട് വിമാനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഇസ്രായേലി നയതന്ത്ര വൃത്തങ്ങൾ വെള്ളിയാഴ്ച AFP യോട് പറഞ്ഞു.എന്നാൽ ഇതുസംബന്ധിച്ച് ഖത്തർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം,ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇസ്രായേൽ ഫുട്ബോൾ ആരാധകർക്ക് ഖത്തറിലേക്ക് പറക്കാൻ കഴിയുമെന്നും ഇത് വലിയ രാഷ്ട്രീയ നേട്ടമാണെന്നും  ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.

ആഗോള ഫുട്ബോൾ സംഘാടകരുടെ നയങ്ങൾ അനുസരിച്ച്, എല്ലാ ലോകകപ്പ് ആതിഥേയ രാജ്യങ്ങളും എല്ലാ ടിക്കറ്റ് ഉടമകൾക്കും വിവേചനമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന് ഫിഫ ആവശ്യപ്പെടുന്നുണ്ട്.ഇതിലുപരിയായി ഏതുതരം രാഷ്ട്രീയ നേട്ടമാണ് ഇക്കാര്യത്തിൽ ഇസ്രായേൽ നേടിയതെന്ന് വിശദീകരിക്കാൻ യെയർ ലാപിഡിന് കഴിഞ്ഞില്ല.

അതിനിടെ, നവംബറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തുന്നതിന്  ഇസ്രായേലി പൗരന്മാർക്ക് അനുമതിയുണ്ടെന്ന് ഫിഫ സ്ഥിരീകരിച്ചതായി മൂന്ന് ഇസ്രായേലി മന്ത്രിമാരെ ഉദ്ധരിച്ച് ഫ്രഞ്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദോഹയും ടെൽ അവീവും തമ്മിൽ നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്തതിനാൽ, നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് വിമാന സർവീസുകൾ ഇല്ല.ലോകകപ്പ് വേളയിൽ തെൽ അവീവിൽ നിന്ന് നേരിട്ട് വിമാനസർവീസുകൾ അനുവദിക്കണമെന്ന് ഇസ്രായേൽ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു.
1970 മുതൽ ലോകകപ്പിൽ പന്തുതട്ടാൻ ഇസ്രായേലിന് ഭാഗ്യമുണ്ടായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News