Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തർ എയർവേയ്‌സ് പോസ്റ്റ് നീക്കം ചെയ്തു,റെഡ് ലിസ്റ്റിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

December 27, 2021

December 27, 2021

ദോഹ : സൗദി, കുവൈത്ത് ഉൾപ്പെടെ ഏഴോളം രാജ്യങ്ങളെ കൂടി ഖത്തറിന്റെ ട്രാവൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി എന്ന വാർത്ത പിൻവലിച്ച് ഖത്തർ എയർവേയ്‌സ്. ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ഖത്തറിന്റെ ട്രാവൽ റെഡ് ലിസ്റ്റിൽ മാറ്റങ്ങൾ ഇല്ല. ഖത്തർ എയർവേയ്‌സിന്റെ പോസ്റ്റിന് പിന്നാലെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.

ഒടുവിൽ, ട്രാവൽ റെഡ് ലിസ്റ്റിൽ ഭേദഗതി വരുത്തിയിട്ടില്ല എന്ന ഔദ്യോഗിക അറിയിപ്പുമായി പൊതുജനാരോഗ്യമന്ത്രാലയം രംഗത്തെത്തുകയായിരുന്നു. ഡിസംബർ 26 വൈകീട്ട് മുതൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു എന്നായിരുന്നു ഖത്തർ എയർവേയ്‌സിന്റെ അറിയിപ്പ്.മൂന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപെടെ ഏഴ് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ ഉൾപെടുത്തിയതായി അറിയിച്ചുകൊണ്ടുള്ള സർക്കുലറും നേരത്തെ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് അയച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഖത്തറിലെ പ്രമുഖമാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ, വാർത്ത തെറ്റാണെന്ന് സ്ഥിരീകരിച്ച പൊതുജനാരോഗ്യ മന്ത്രാലയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്ത മാത്രമേ പിന്തുടരാവൂ എന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.


Latest Related News