Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ, ലഭ്യമാവുക നാല് തരം ടിക്കറ്റുകൾ

April 04, 2022

April 04, 2022

ദോഹ : നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിന് സമാനമായി, ഇത്തവണയും നറുക്കെടുപ്പിന്റെ ഭാഗ്യം തുണയ്ക്കുന്നവർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്പനയിൽ നാല് തരം ടിക്കറ്റുകൾ ലഭ്യമാവും. 

ഇന്റിവിജുവൽ മാച്ച് ടിക്കറ്റുകൾ (IMT), സപ്പോർട്ടർ ടിക്കറ്റുകൾ (ST), കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റുകൾ (CST), ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് (FST) എന്നിവയാണ് നാളെ മുതൽ ലഭിക്കുക. ടിക്കറ്റ് ലഭിച്ച ഭാഗ്യശാലികൾക്ക് മെയ് 31 ന് മുൻപ് ഈമെയിലിലൂടെ അറിയിപ്പ് ലഭിക്കും. ഇതിന് ശേഷമാണ് പണമടക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.


Latest Related News