Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയെന്ന പ്രചരണം തെറ്റ്; വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി

March 07, 2021

March 07, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ഫാമില് വിസ എന്നിവ നല്‍കിത്തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 

കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഖത്തര്‍ പുതുതായി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ഫാമില് വിസ എന്നിവ നല്‍കുന്നില്ല എന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഖത്തര്‍ വിസിറ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നത് പുനരാരംഭിച്ചുവെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി എംബസി ബന്ധപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. 

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഖത്തറിലെ പ്രമുഖ മലയാളം റേഡിയോ ചാനലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഖത്തര്‍ എയര്‍വെയ്സിനെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. എന്നാല്‍ വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 

ഇതുവരെ ഇത്തരമൊരു തീരുമാനം വന്നതായി അറിയില്ലെന്ന് ഖത്തര്‍ എയര്‍വെയ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ന്യൂസ്റൂമിനോട് പറഞ്ഞിരുന്നു. റേഡിയോ ചാനല്‍ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News