Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഒമിക്രോണിന്റെ ഉപവകഭേദം 57 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

February 02, 2022

February 02, 2022

ഡെൽറ്റയ്ക്ക് പിന്നാലെ എത്തിയ ഒമിക്രോണിന്റെ മറ്റൊരു വകഭേദം കൂടി ലോകത്ത് പടർന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 'സ്റ്റീൽത്ത്' എന്ന പേരിലറിയപ്പെടുന്ന പുതിയ വകഭേദത്തിന് BA 2 എന്ന ശാസ്ത്രീയ നാമമാണ് നൽകിയിരിക്കുന്നത്. ആദ്യം കണ്ടുപിടിക്കപ്പെട്ട BA 1 ഒമിക്രോണിൽ നിന്നും വ്യത്യസ്തമാണ് BA 2.

ഇതുവരെ 57 രാജ്യങ്ങളിലാണ് പുതിയ തരം ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോണിനേക്കാൾ വേഗത്തിൽ പടർന്നുപിടിക്കാൻ BA 2 വിന് കഴിയും. അതേസമയം, ആകെ ഒമിക്രോൺ രോഗികളിൽ 96 ശതമാനം പേരിലും BA 1 വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.


Latest Related News