Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തൊഴിലാളികൾക്കായി ഖത്തറിൽ പ്രത്യേക വാക്സിൻ കേന്ദ്രം തുറക്കുന്നു

December 30, 2021

December 30, 2021

ദോഹ : കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത്, തൊഴിലാളികൾക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഒരുക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുഗാർനിൽ ആരംഭിക്കുന്ന കേന്ദ്രം 2022 ജനുവരി ഒൻപത് മുതലാണ് തുറന്നു പ്രവർത്തിക്കുക. അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ദിനംപ്രതി 30,000 ഡോസ് വാക്സിനുകൾ നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. 


പൊതുജനാരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വ്യവസായ മന്ത്രാലയം എന്നിവർക്കൊപ്പം ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, കൊണോകോ ഫിലിപ്സ് -ഖത്തർ എന്നിവരുടെ സഹകരണത്തോടെയാണ് കേന്ദ്രം ആരംഭിക്കുന്നത്. ബൂസ്റ്റർ ഡോസിനാണ് കേന്ദ്രത്തിൽ പ്രാധാന്യമെങ്കിലും, ആദ്യ രണ്ട് ഡോസുകൾ സ്വീകരിക്കാത്തവർക്കും ഇവിടെ വാക്സിന് വേണ്ടി ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.


Latest Related News