Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യൻ പ്രീമിയർ ലീഗ്, പുതിയ ടീമുകളെ പ്രഖ്യാപിച്ചു

October 25, 2021

October 25, 2021

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിൽ എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അടുത്ത സീസൺ മുതൽ പത്ത് ടീമുകൾ ഉണ്ടാവുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഈ ടീമുകൾ ഏതൊക്കെ എന്ന വിവരം ഒടുവിൽ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെ അറിയിച്ചിരിക്കുകയാണ് ബിസിസിഐ. 

അദാനി ഗ്രൂപ്പും, ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേഷ്യർ ഗ്രൂപ്പുമാണ് പുതിയ ടീമുകളെ സ്വന്തമാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ള ടീമിനെയാണ് അദാനി സ്വന്തമാക്കിയത്. 'അഹമ്മദാബാദ് റെനഗേഡ്സ്' എന്നാണ് ടീമിന് നാമകരണം ചെയ്തിരിക്കുന്നത്. ലക്‌നൗ കേന്ദ്രീകരിച്ച് മാഞ്ചസ്റ്റർ ഉടമസ്ഥർ വാങ്ങിയ ടീമിന് 'ലക്‌നൗ സ്കോർചേഴ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. 


Latest Related News