Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ, ഖത്തർ വുഖൂദ് പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി

March 28, 2022

March 28, 2022

ദോഹ : ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിലും വേഗതയിലും സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയതായി ഖത്തർ ഊർജ്ജകമ്പനിയായ വുഖൂദ് അറിയിച്ചു. നിരവധി സവിശേഷതകളുള്ള ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. 

ഫാഹേസിൽ ടെക്ക്നിക്കൽ പരിശോധനയ്ക്ക് വേണ്ടി ബുക്ക് ചെയ്യുക, ഫീസ് അടയ്ക്കുക, റിപ്പോർട്ട് വാങ്ങുക തുടങ്ങിയ നടപടികൾ ഈ ആപ്പിലൂടെ എളുപ്പം പൂർത്തിയാക്കാം. ഒപ്പം, വുഖൂദ് ടാഗ് അകൗണ്ടിലെ പണം റീചാർജ് ചെയ്യാനും സാധിക്കും. ഏറ്റവുമടുത്തുള്ള പെട്രോൾ സ്റ്റേഷൻ ഏതെന്ന് കണ്ടെത്താനും അപ്ലിക്കേഷന്റെ സഹായം തേടാം. കാർ സർവീസ് സെന്ററുകൾ സിദ്ര സ്റ്റോറുകൾ, ശഫാഫ് ഗ്യാസ് സിലിണ്ടറിന്റെ വിതരണകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും പുതിയ ആപ്പിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാനും നിർദേശങ്ങൾ മുന്നോട്ടുവെക്കാനുമുള്ള പ്രത്യേക ജാലകവും ആപ്പിലുണ്ട്.


Latest Related News