Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പുതിയ ഇൻഷുറൻസ് പദ്ധതിയിലൂടെ സമയവും പണവും ലഭിക്കാനാവുമെന്ന് വിദഗ്ദർ

October 24, 2021

October 24, 2021

ദോഹ : പ്രവാസികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള ഖത്തറിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് വിദഗ്ദർ. രാജ്യത്തെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും അധികൃതരുമാണ് ഗവൺമെന്റിന്റെ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ആരോഗ്യമേഖലയ്ക്ക് ഈ തീരുമാനത്തിലൂടെ ഏറെ മുന്നേറാൻ കഴിയുമെന്നും ഇവർ വിലയിരുത്തി.

ഗവൺമെന്റിന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് നിലവിൽ ജോലിഭാരം കൂടുതലാണെന്നും, ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ ഈ പ്രതിസന്ധി മാറുമെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം. ചികിത്സയ്ക്കുള്ള ഊഴം കാത്തിരിക്കേണ്ട ഗതികേടിൽ നിന്നും ഇതോടെ പ്രവാസികൾ മോചിതരാവും.ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ ആരോഗ്യകരമായ മത്സരം സ്വകാര്യമേഖലയിൽ ഉണ്ടാവും, ഇത് സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ നിലവാരം കൂടാൻ കാരണമാവുമെന്ന്  ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു. ചികിത്സനേടാൻ ഉദ്ദേശിക്കുന്നവർക്ക്  സ്വകാര്യആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമെന്നതും പുതിയ ഇൻഷുറൻസ് നയത്തിന്റെ ഗുണമാണ്.  അൽ എമാദി ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഡോക്ടർ അബ്ദെലെലാഹ്‌ അൽ അദിമി, തുർക്കിഷ് ഹോസ്പിറ്റൽ മേധാവി ഡോക്ടർ ഖാലിദ് അൽ ഉസും, അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ്‌ ഉസാമ തുടങ്ങിയവരാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

(കടപ്പാട് : Qatar Tribune)

ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് സിറ്റി എക്സ്ചേഞ്ചിൽ 20.40 മൊബൈൽ ആപ് 20.44 

 


Latest Related News