Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ തൊഴിലിടങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ ഇവയാണ്,വിശദമായി അറിയാം

January 09, 2022

January 09, 2022

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന  പുതിയ നിയന്ത്രണങ്ങൾ പ്രകാരം തൊഴിൽ സ്ഥലങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ എന്തൊക്കെ?  
വിശദമായി അറിയാം :

*പൊതു-സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് തൊഴിലിടങ്ങളിൽ തന്നെ ജോലി തുടരാം

* തൊഴിലിടങ്ങളിലെ മീറ്റിംഗുകൾ പരമാവധി 15 പേർക്ക് പങ്കെടുക്കാം. ഇവർ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണം.

* പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഓരോ ആഴ്ചയും ആന്റിജൻ പരിശോധന നടത്തണം. വാക്സിനേഷൻ പൂർത്തിയാക്കിയവരും, അടുത്തിടെ കോവിഡിൽ നിന്ന് മുക്തി നേടിയവരും ഇത് ചെയ്യേണ്ടതില്ല.

* ഡ്രൈവിംഗ് സ്കൂളുകൾക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ജോലിക്കാരും, ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നവരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.

* റെസ്റ്റോറന്റുകളിൽ ഭക്ഷണം നൽകുന്നത് തുടരും. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉളള കഫെകളിലും റെസ്റ്റോറന്റുകളിലും 75  ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യവസായ മന്ത്രാലയത്തിന്റെ അനുമതി ഉളള കടകൾക്ക് 40 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മുഴുവൻ ഉപഭോക്താക്കളും തൊഴിലാളികളും വാക്സിൻ സ്വീകരിച്ചിരിക്കണം. 12 വയസിൽ താഴെ ഉളള കുട്ടികൾക്ക് മുതിർന്നവരുടെ കൂടെ അല്ലാതെ പ്രവേശനം അനുവദിക്കില്ല.

* ബോട്ടുകളിൽ 30% കപ്പാസിറ്റിയോടെ ആളുകളെ കയറ്റാം. പരമാവധി ആളുകളുടെ എണ്ണം 15 ൽ താഴെ ആയിരിക്കണം. ഇവർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. സ്വകാര്യ ബോട്ടുകളിൽ 12 ആളുകൾക്ക് കയറാം. ഒരേ വീട്ടിൽ നിന്നുള്ള അംഗങ്ങൾ ആണെങ്കിൽ ഇളവ് ലഭിക്കും.

* പരമ്പരാഗത സൂഖുകൾക്ക് ആഴ്ചയിലെ എല്ലാ ദിവസവും 75 ശതമാനം  കപ്പാസിറ്റിയോടെ പ്രവർത്തിക്കാം. ഇവിടെ കുട്ടികൾക്കും പിന്നെ പ്രവേശനം ലഭിക്കും.

* മൊത്തവ്യാപാര മാർക്കറ്റുകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ, 75 ശതമാനം ആളുകൾക്ക് പ്രവേശിക്കാം.

* ബ്യൂട്ടി പാർലർ, സലൂൺ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം. സന്ദർശകരും തൊഴിലാളികളും വാക്സിൻ എടുത്തിരിക്കണം.

* അമ്യൂസ്മെന്റ് പാർക്കുകളും മറ്റ് വിനോദകേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. തുറസ്സായ ഇടങ്ങളിൽ ആണെങ്കിൽ 75 ശതമാനം  പേർക്കും, അടച്ചിട്ട ഇടങ്ങളിൽ ആണെങ്കിൽ 50 ശതമാനം പേർക്കും പ്രവേശനം അനുവദിക്കും.

* ജിമ്മുകൾ, മസാജ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ഇവിടങ്ങളിൽ കുളിക്കാനും വസ്ത്രം മാറാനുമുള്ള മുറികൾ,  ജാക്കുസി, സൗന, സ്റ്റീമുകൾ, മൊറോക്കൻ, ടർക്കിഷ് ബാത്തുകൾ എന്നിവ അനുവദിക്കില്ല. തൊഴിലാളികളും സന്ദർശകരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.

*ലിമോസിൻ,ടാക്സികളിൽ ഡ്രൈവർ ഉൾപെടെ നാല് പേർക്ക് മാത്രം അനുമതി.


Latest Related News