Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രമേഹചികിത്സയ്ക്കും ഡയാലിസിസിനും പുതിയ കേന്ദ്രം, ഒരുങ്ങുന്നത് ഖത്തറിലെ ഏറ്റവും വലിയ പ്രമേഹ ആശുപത്രി

December 21, 2021

December 21, 2021

ദോഹ : പ്രമേഹരോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് സന്തോഷവാർത്ത. പ്രമേഹരോഗികൾക്കായി രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ഒരുങ്ങുകയാണ്. അൽ വാബിൽ നിർമിക്കുന്ന പുതിയ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ഹനൻ മുഹമ്മദ് അൽ കുവാരി ഉദ്‌ഘാടനം ചെയ്തു. ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിമും ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുക. ഹമദ് കോർപറേഷന്റെ കീഴിൽ ആരംഭിക്കുന്ന സെന്റർ, അൽ മന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആണ് സംഭാവന ചെയ്തിരിക്കുന്നത്. 90 രോഗികൾക്ക് ഇവിടെ ഒരേ സമയം ചികിത്സ തേടാൻ കഴിയും. രണ്ട് വിഐപി യൂണിറ്റുകൾ അടക്കം 78 ഡയാലിസിൽ യൂണിറ്റുകളും ആശുപത്രിയിൽ സജ്ജീകരിക്കും.


Latest Related News