Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേശീയമേൽവിലാസ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ 

January 26, 2020

January 26, 2020

ദോഹ :  ഖത്തറിൽ പുതുതായി പ്രഖ്യാപിച്ച ദേശീയ മേൽവിലാസ പദ്ധതിക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ ആരംഭിക്കും. തിങ്കളാഴ്ച്ച മുതൽ അടുത്ത ആറു മാസത്തിനുള്ളിൽ മേൽവിലാസ നിയമപ്രകാരം നൽകേണ്ട മുഴുവൻ വിവരങ്ങളും രജിസ്റ്റർ ചെയ്യാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 2020 ജൂലായ് 26 ആണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള അവസാന തിയ്യതിയെന്നും മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചു.

സർവീസ് സെൻററുകൾ വഴി നേരിട്ടോ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മെട്രാഷ് റ്റു ആപ് വഴിയോ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.താമസ സ്ഥലത്തെ പൂർണമായ വിലാസം,മൊബൈൽ നമ്പർ,ലാൻഡ്‌ലൈൻ നമ്പർ,സ്വദേശത്തെ മേൽവിലാസവും മറ്റു വിവരങ്ങളും,തൊഴിലുടമയുടെ വിവരങ്ങൾ,ഇ മെയിൽ  എന്നിവയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുട്ടികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് രക്ഷിതാക്കളാണ്. ഒരിക്കൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങളിൽ പിന്നീട് മാറ്റം വരുത്താനും കഴിയും. രജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ പതിനായിരം റിയാൽ വരെ പിഴ നൽകേണ്ടി  വരും


Latest Related News