Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി

May 01, 2022

May 01, 2022

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം 

ചെറുമോത്ത് സ്വദേശി പി പി മുഹമ്മദ് ഹാജി(65) നാട്ടിൽ നിര്യാതനായി.നാല് പതിറ്റാണ്ടോളം ഖത്തറിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഖത്തർ പോസ്റ്റ് ഓഫീസ്,ഖത്തർ എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ക്യൂ എൻ ടി കാർഗോ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. ഏതാനും മാസങ്ങളായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ ആയിരുന്നു.  .ഒന്നര വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

പൗര പ്രമുഖനായ പരേതരായ പുത്തൻ പീടികയിൽ സൂപ്പി ഹാജിയുടെയും കരുവാണ്ടി അയിശു ഹജ്‌ജുമ്മയുടെയും മകനാണ്.
പരേതനായ തീക്കുന്നുമ്മൽ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ മകൾ റാബിയയാണ് ഭാര്യ. മക്കൾ : ഇസ്മായിൽ ( എൻജിനീയർ,അലി ബിൻ അലി,ഖത്തർ),സവാദ് (മാനേജിംങ് പാർട്ടണർ,മോംസ് ടീ ഖത്തർ),ഡോ: സാഹിൽ ( മിംസ് ഹോസ്പിറ്റൽ,കണ്ണൂർ). 
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചെറുമോത്ത് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

ദോഹ മർക്കിയ MRA റെസ്റ്റോറൻ്റിനു പിറകുവശത്തുള്ള പള്ളിയിൽ ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം (7: 30ന്)മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Latest Related News