Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്ക് (എന്‍.പി.ആര്‍.ഐ) എങ്ങിനെ അപേക്ഷിക്കാം

July 29, 2021

July 29, 2021

കോഴിക്കോട്: ഗുരുതര രോഗം ബാധിച്ച പ്രവാസികള്‍ക്ക് സഹായമായാണ്  ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചത്.ഇനിയും പോളിസിയിൽ ചേരാത്തവർക്ക് അപേക്ഷിക്കാം. 

ഇൻഷുറൻസ് പരിരക്ഷയുടെ വിശദാംശങ്ങള്‍:

  • രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഗുരുതര രോഗം ബാധിച്ച പ്രവാസിക്ക് ഒരു ലക്ഷം രൂപ വരെ (ഷെഡ്യൂള്‍ അനുസരിച്ച്) ലഭിക്കും.
  • അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി 2 ലക്ഷം രൂപയും സ്ഥിരമായ / ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും ലഭിക്കും.


യോഗ്യത:

  • സാധുവായ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് കുറഞ്ഞത് 6 മാസമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഒരു പ്രവാസി ആയിരിക്കണം
  • പ്രായം 18-60 വയസ്.
  • കാലാവധി: ഒരു വര്‍ഷം. പുതുക്കാന്‍ കഴിയും


ആവശ്യമായ രേഖകള്‍:
1-അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് ജെ.പി.ഇ.ജി ഫോര്‍മാറ്റുകളില്‍ തയ്യാറാക്കണം.
2-പാസ്പോര്‍ട്ടിന്റെ വിലാസ പേജിന്റെ പകര്‍പ്പുകള്‍
3-വിസ പേജിന്റെയോ ഇക്കാമയുടെയോ  വര്‍ക്ക് പെര്‍മിറ്റ്, റെസിഡന്‍സ് പെര്‍മിറ്റിന്റെയോ പകര്‍പ്പ്, പ്രവാസി സ്റ്റുഡന്റ് ഐഡി കാര്‍ഡിനായുള്ള കോളേജ്,യൂണിവേഴ്‌സിറ്റി വിശദാംശങ്ങള്‍.

4-അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

അപേക്ഷ ഫീസ്:
രജിസ്‌ട്രേഷന്‍ ഫീസ് 550രൂപയാണ് (പ്രീമിയം ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പുതുക്കല്‍:
കാലാവധി തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പുതുക്കലിനായി അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട രേഖകളുടെ പകര്‍പ്പുകളും പുതുക്കല്‍ ഫീസും സമര്‍പ്പിക്കണം.
അപേക്ഷിക്കാനുള്ള ലിങ്ക് :
https://norkaroots.org/ml/login?pg=nrkI

പോളിസി പരിധിയില്‍ വരുന്ന ഗുരുതര രോഗങ്ങള്‍:

cancer- Oncologist
Kidney failure(end stage renal failure)- Nephrologist
Primary pulmonary arterial Hypertension- Cardiologist/Pulmonologist
Multiple Sclerosis- Neurologist
Major organ transplant- Concerned Specialty Doctor/General Surgeon
Coronary artery by-pass grafts- CTVS(Cardio Thoracic & vascular surgeon)
Aorta graft surgery- CTVS(Cardio Thoracic & vascular surgeon)
Heart Valve surgery- CTVS(Cardio Thoracic & vascular surgeon)
Stroke- Neurologist
Myocardial Infarction (First heart Attack)- Cardiologist
Coma- Neurologist
Total Blindness- Ophthalmologist
Paralysis- Neurologist

 


Latest Related News