Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് പ്രതിരോധം,സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ബോധവൽകരണ പരിപാടികളുമായി ഖത്തർ എൻ.എച്.ആർ.സി 

November 16, 2020

November 16, 2020

ദോഹ : ഖത്തറിൽ  കൊറോണ വൈറസ്  വ്യാപനം തടയാൻ ലക്ഷ്യമാക്കി  വിവിധ തലത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിൽ  ബോധവല്‍ക്കരണ കാമ്പയിൻ തുടങ്ങുമെന്ന് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി (എന്‍.എച്ച്.ആര്‍.സി) അറിയിച്ചു. ആദ്യഘട്ടത്തില്‍ ഖത്തര്‍ അക്കാദമി ദോഹയുടെ സ്‌കൂളുകളിലാണ് ക്യാമ്പെയിന്‍ നടത്തുക.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി എന്‍.എച്ച്.ആര്‍.സി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായാണ്  ആരോഗ്യസുരക്ഷാ കാമ്പയിൻ നടത്തുന്നതെന്ന് എന്‍.എച്ച്.ആര്‍.സിയുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ യൂണിറ്റ് മേധാവി അബ്ദുള്ള അലി അല്‍-മഹ്മൂദ് പറഞ്ഞു. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിഷ്‌കര്‍ഷിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കാമ്പയിനിൽ  പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രോഷറുകള്‍, കളറിങ് പുസ്തകങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങി ഓരോ തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് കാമ്പയിൻ നടത്തുക. സ്വയം സുരക്ഷിതരായിരിക്കുന്നതിനൊപ്പം കുടുംബത്തെയും സുരക്ഷിതമാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും അബ്ദുള്ള അലി അല്‍-മഹ്മൂദ് ഓർമിപ്പിച്ചു.
രാജ്യത്തെ എല്ലാ സ്‌കൂളുകളിലെയും എല്ലാ തലത്തിലുമുള്ള വിദ്യാര്‍ത്ഥികളിലും എത്തുന്നത് വരെ എന്‍.എച്ച്.ആര്‍.സി ഈ ബോധവല്‍ക്കരണ കാമ്പയിൻ തുടരും. സ്‌കൂളുകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News