Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വീടുകളിലെ മാലിന്യ സംസ്കരണം ഇനി വേറെ ലെവലാവും,ഉറവിടത്തിൽ തന്നെ വേർതിരിക്കാൻ പ്രത്യേക പദ്ധതി

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിന് മുനിസിപ്പൽ അധികൃതർ പുതിയ പദ്ധതി നടപ്പിലാക്കുന്നുജൈവ മാലിന്യങ്ങൾ(ഭക്ഷ്യാവശിഷ്ടങ്ങൾ),പുനരുപയോഗിക്കാവുന്ന അസംസ്‌കൃത വസ്തുക്കൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് പച്ചയും ചാരനിരത്തിലുള്ളതുമായ കണ്ടയിനറുകൾ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മാരി 'ദി  പെനിൻസുല'പത്രത്തോട് പറഞ്ഞു.ജൂണിൽ പദ്ധതിക്ക് തുടക്കമാവും.

തുടക്കത്തിൽ ദോഹയിൽ ചവറ്റുകുട്ടകൾ വിതരണം ചെയ്യുമെന്നും 2023 മുതൽ 2025 നകമോ പരമാവധി 5 വർഷത്തിനുള്ളിലോ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും  വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ തരംതിരിച്ച ശേഷം സംസ്കരിക്കാൻ ആളുകളെ ബോധവത്കരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. തരംതിരിച്ച മാലിന്യം ശേഖരിക്കാൻ പ്രത്യേകം വാഹനങ്ങളുണ്ടാവും.വീടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന  ചവറ്റുകുട്ടകൾ ആവശ്യാനുസരണം വ്യത്യസ്ത വലുപ്പത്തിലുള്ളതായിരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News