Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറാനെതിരായ ആക്രമണം: മൊസാദ് തലവനും ഇസ്രയേല്‍ സൈനിക മേധാവിക്കുമിടയിൽ അഭിപ്രായ ഭിന്നത 

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


തെല്‍ അവീവ്: ഇസ്രയേല്‍ സൈനിക മേധാവിയും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തലവനും തമ്മില്‍ അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് ഇസ്രയേലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെ നടന്ന ആക്രമണത്തോടുള്ള പ്രതികരണം എങ്ങനെ വേണമെന്നത് സംബന്ധിച്ചതാണ് തര്‍ക്കത്തിന് കാരണം. 

ഞായറാഴ്ച രാത്രി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മൊസാദ് തലവന്‍ യോസി കോഹന്‍, ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സിന്റെ ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊച്ചാവി എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം തന്ത്രപ്രധാനമായ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. 

ധീരവും ആരും ചിന്തിക്കാത്ത തരത്തിലുള്ളതുമായ തരത്തിലാകണം ഇറാനോടുള്ള പ്രതികരണമെന്ന് ചര്‍ച്ചയില്‍ കോഹന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ഓഫ് സ്റ്റാഫിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. പെട്ടെന്നുള്ളതും എന്നാല്‍ മിതമായതുമായ പ്രതികരണമാണ് വേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാത്ത തരത്തിലാകണം പ്രത്യാക്രമണമെന്നും അദ്ദേഹം പറഞ്ഞതോടെയാണ് തര്‍ക്കം രൂക്ഷമായത്. 

ചര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാനില്ലെന്ന് ഐ.ഡി.എഫ് വക്താവ് പറഞ്ഞു. 

സിറിയയിലെ ദമാസ്‌കസിന് സമീപമുള്ള ഇറാനിയന്‍ കേന്ദ്രങ്ങളെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഞായറാഴ്ച ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ തലസ്ഥാനത്തിന്റെ തെക്ക് ഭാഗത്താണ് ആക്രമണം നടന്നത്. ഇറാന്റെ സേനയും അവരുടെ പിന്തുണയുള്ള ഗ്രൂപ്പുകളും ഈ പ്രദേശങ്ങള്‍ കേന്ദ്രമാക്കിയാണ് അടുത്തിടെയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News